ഐ എസ് ഇസ്ലാമല്ല
ഓര്‍മകളുടെ തീരങ്ങളില്‍
അന്ന്...
സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കണക്കു പഠിപ്പിച്ചിരുന്നത് സീമന്തിനി ടീച്ചര്‍ ആയിരുന്നു. കണക്കില്‍ താല്പര്യം ഉള്ളത് കൊണ്ട് നല്ല മാര്‍ക്കും വാങ്ങിയിരുന്നു. ടീച്ചര്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ വേണ്ടിയും ക്ലാസ്സില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടിയും എനിക്ക് ഗൈഡും വാങ്ങി തന്നിരുന്നു.
മോനെ എന്നായിരുന്നു ടീച്ചര്‍ എന്നെ വിളിച്ചിരുന്നത്.
ചെറുപ്പത്തിലെ നോമ്പ് എടുത്തിരുന്ന എന്നോടു ടീച്ചര്‍ ചോദിക്കുമായിരുന്നു. മോനെ നിനക്ക് വിഷക്കില്ലെടാ ..?

പിന്നീട്...
കോളേജില്‍ ചേര്‍ന്നപ്പോള്‍..
ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളായിരുന്നു വിമല്‍. കോളേജ് വിട്ട് മീത്തലെ പീടിക ബസ് സ്റ്റോപ്പില്‍ പോകുന്ന വഴിയില്‍ വൈകുന്നേരത്തെ അസര്‍ നമസ്കാരത്തിന്റെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ എന്നെയും, കൂടെ ഉണ്ടായിരുന്ന മഹമൂദിനെയും അവിടെ തടഞ്ഞു നിര്‍ത്തി നിസ്കരിച്ചു വാടാ.. എന്ന് പറഞ്ഞു ഞങ്ങള്‍ നമസ്കാരം കഴിയുന്നത് വരെ കാത്തിരിക്കുമായിരുന്നു വിമല്‍ .

ശേഷം,
പഠനം കഴിഞ്ഞു...
നാട്ടില്‍ ജോലി നോക്കുന്ന സമയത്താണ് ഗള്‍ഫിലേക്ക് വിസ വരുന്നത്.
വിസ, മെഡിക്കല്‍, ടിക്കറ്റ് എന്നിവയ്ക്ക് വേണ്ടി ഉള്ള പൈസ മുഴുവന്‍ കൊടുത്തിട്ടും തികയാതെ വന്നപ്പോള്‍ അവശ്യം വേണ്ട പണം ഒരു ഈടും ഇല്ലാതെ വായ്പയായി തന്നത് ഗങ്ങേട്ടന് ആയിരുന്നു.
വെറും മൂന്നു മാസം മാത്രം പരിചയമുള്ള ഗങ്ങേട്ടന്.,
നാട്ടില്‍ താജ് മാര്‍ബിള്‍ എന്ന സ്ഥാപനം തുടങ്ങുമ്പോള്‍ ലൈസെന്‍സ്, ടാക്സ് റജിസ്ട്രേഷന് എന്നിവ ചെയ്തു കൊടുത്തതും, സ്ഥാപനത്തിന്റെ കണക്കു എഴുതി കൊടുത്തിരുന്നതും ഞാന്‍ ആയിരുന്നു എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം.

ഈ ഓര്‍മ്മകള്‍ ഇവിടെ അയവിറക്കുന്നത് നമ്മുടെ നാട്ടിന്റെ ഇന്നത്തെ അവസ്ഥ അറിഞ്ഞിട്ടാണ്..
കേള്‍ക്കുന്ന വാര്‍ത്തകള്‍...
കേള്‍ക്കുന്ന വാര്‍ത്തകള്‍...
യാധ്രിക്ഷികമെന്നു പറയട്ടെ... എന്റെ മോന് ഇപ്പോള്‍ അഞ്ചാം ക്ലാസ്സിലാണ്. കണക്കു അവനു ഇഷ്ടപെട്ട വിഷയവുമാണ്.
അവനെ പ്രോത്സാഹിപ്പിക്കാന്‍ സ്കൂളില്‍ ഒരു സീമന്തിനി ടീച്ചര്‍ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.
അതുപോലെ അവന്റെ കൂട്ടുകാരില്‍ വിമല്‍ ഉണ്ടാവണം.
ആവശ്യമെങ്കില്‍ സഹായിക്കാന്‍ ഗങ്ങേട്ടനും വേണം.

നമ്മുടെ നാട്ടില്‍.,
ഈ അവസ്ഥക്കു വിഘാതം ശ്രിഷ്ടിക്കുന്ന...
ഐ എസ് ആയാലും, ഏതു എസ് ആയാലും നാം അവരെ തിരിച്ചറിയേണ്ടതുണ്ട്...

നമ്മെ യഥാര്‍ത്ഥ മുസ്ലിം അല്ലെങ്കില്‍ ഹിന്ദു അല്ലാതാക്കുന്ന ക്ഷുദ്ര ശക്തികളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നമുക്ക് മാത്രമേ കഴിയൂ.
ഞാന്‍ പറയുന്നു..
നമുക്ക് ഒന്നിച്ചു പറയാം..
ഐ എസ് ഇസ്ലാമല്ല, ഇസ്ലാമിന്റെ ശത്രുവാണ്...

സിറാജ്, തലശ്ശേരി.